ദിശ- പരിശീലന ക്യാമ്പ് ആരംഭിച്ചു
1425901
Thursday, May 30, 2024 12:48 AM IST
പാരിപ്പള്ളി: കേരളലളിതകലാ അക്കാദമിയുടെ ത്രിദിന കലാപരിശീലന ക്യാമ്പ് വേളമനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ആരംഭിച്ചു.
ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം റീനമംഗലത്ത്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണംരാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ ട്രഷറർ കെ.എം.രാജേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
ലളിത കലാ അക്കാദമിയിലെ ലീനാരാജ് എസ്.എസ്.ലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പാരിപ്പള്ളി അമൃതഹയർസെക്കൻഡറി സ്കൂൾ, വേളമാനൂർ ഗവ. യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ അൻപത് കുട്ടികളാണു ക്യാമ്പിൽ പങ്കെടുക്കുന്നത്.