പഴയേരൂരില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1416745
Tuesday, April 16, 2024 10:38 PM IST
അഞ്ചല്‍: രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഴയേരൂര്‍ റൂറല്‍ ഡവലപ്മെന്റ് കലാകായിക വേദിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച ു. ക്ലബ് കെട്ടിടത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പടെ നിരവധിപേര്‍ രക്തം നല്കി.
ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം.ബി നസീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇത്തരത്തില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ച ക്ലബ് ഭാരവാഹികളെ അനുമോദിക്കുന്നതായും മാതൃകാപരമായ പ്രവര്‍ത്തി കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കണം എന്നും എം.ബി നസീര്‍ പറഞ്ഞു. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് താലൂക്ക് ആശുപത്രിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നു. ക്ലബ് പ്രസിഡന്റ് റാഫി, ഭാരവാഹികളായ റഷീദ്, ഷംനാദ്, മഹീന്, നിഷാദ്, മേദല്, താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോ. സ്മിത, കൗണ്‍സിലര്‍ വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി എന്നിവര്‍ നേതൃത്വം നല്കി.