ത്വക് രോ ഗ നിർണയക്യാമ്പ് സംഘടിപ്പിച്ചു
1394340
Tuesday, February 20, 2024 11:50 PM IST
അഞ്ചല്‍: ഏരൂർ ഗ്രാമ പഞ്ചയാത്തിന്റേയും ഏരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ത്വക്ക് രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത് നിർവഹിച്ചു. ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് പഞ്ചായത്ത് നല്‍കുന്നതെന്നും ബജറ്റില്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണന്നും ജി. അജിത്ത് പറഞ്ഞു.
ഏരൂർ സബ് സെന്ററിൽ നടന്ന ക്യാമ്പിൽ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോൺ വി. രാജ്, ഡോ. ജോളി വിജയൻ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് എന്നിവർ പ്രസംഗിച്ചു. ത്വക്ക് രോഗ വിദഗ്ധ ഡോ. വിഥുശ്രീ ക്യാമ്പ് നയിച്ചു
. ക്യാമ്പില്‍ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഷ്്ഠരോഗ ബോധവൽകരണ സ്കിറ്റ് അവതരിപ്പിച്ചു.