പെരിനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമാണോദ്ഘാടനം നാളെ
1244296
Tuesday, November 29, 2022 11:01 PM IST
കുണ്ടറ: പെരിനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനവും ശിലാ ഫലക അനാച്ഛാദനവും നാളെ രാവിലെ ഒന്പതിന് വില്ലേജ് ഓഫീസ് അങ്കണത്തിൽ മന്ത്രി കെ രാജൻ നിർവഹിക്കും.
കേരളത്തിലെ റവന്യൂ ഓഫീസുകൾ കൂടുതൽ ജ നോപകാരപ്രദമാക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെരിനാട് വില്ലേജ് ഓഫീസിന്റെ പുനർനിർമാണം ആരംഭിക്കുന്നത്.
പി സി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ അഫ്സാന പർവീൺ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, കൊല്ലം അഡീഷണൽ മജിസ്ട്രേറ്റ് ആർ. ബീനാറാണി, സബ് കളക്ടർ മുകുന്ത് ഠാക്കൂർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, വയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, കെ. ബാബുരാജൻ, എസ് എൽ. സജി കുമാർ, ഇടവട്ടം വിനോദ്, ടി. സുരേഷ് കുമാർ, തഹസിൽദാർ ജാസ്മിൻ ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.