പേവിഷബാധ ദിനം ജില്ലാതല ഉദ്ഘാടനം
1338925
Thursday, September 28, 2023 1:30 AM IST
കരിന്തളം: ലോക പേ വിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കരിന്തളം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബേസില്‍ വര്‍ഗീസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.മായ.സി. നായര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ഉമേശന് ബേളൂര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.നെബില്‍ സ്റ്റീഫന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.വി. രാമദാസന്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ.വസു ആനന്ദ് ക്ലാസെടുത്തു.
ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും കരിന്തളം കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.