കാസര്‍ഗോഡ്: കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ ചരിത്രപരമായ സ്ഥാനവും സന്ദര്‍ഭവും സമാനതകളും ഉള്‍ക്കൊള്ളുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് കേരള ചാപ്റ്റര്‍ ഹെറിറ്റേജ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ അയനം എന്ന പേരില്‍ ഹെറിറ്റേജ് യാത്ര സംഘടിപ്പിക്കുന്നു.
നാളെ കാസര്‍ഗോഡ് അനന്തപുരത്തുനിന്ന് തുടങ്ങി ജൂണ്‍ 10 ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും കന്യാകുമാരിയിലെ ഇരണിയലിലും എത്തിയാണ് യാത്ര അവസാനിപ്പിക്കുക. യാത്രയുടെ ഭാഗമായി ഓരോ ദിവസവും പൈതൃക നടത്തം, സംവാദങ്ങൾ, ഔപചാരികവും അനൗപചാരികവുമായ ചര്‍ച്ചകൾ, സിനിമാ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും നടക്കും. യാത്രയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 98954 04502, 9446531912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.