സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പം മ​ദ്യ​വി​ൽ​പ​ന​ശാ​ല ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് നി​ർ​വാ​ഹ സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ദി​വ​സ​വും അ​നേ​കം യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന​താ​ണ് കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, കൃ​ഷി വ​ൻ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, മൃ​ഗാ​ശു​പ​ത്രി, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ്റ്റേ​ഷ​ൻ, ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​ടു​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ദ്യ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ശ​ല്യ​മാ​കും. ജ​ന​ഹി​തം മാ​നി​ക്കാ​തെ​യാ​ണ് മ​ദ്യാ​ശാ​ല തു​റ​ക്കാ​നു​ള്ള നീ​ക്കം.

ഒ​ഴി​വാ​ക്കാ​ൻ ആ​കി​ല്ലെ​ങ്കി​ൽ അ​മ്മാ​യി​പ്പാ​ല​ത്ത് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും വെ​റു​തെ കി​ട​ക്കു​ന്ന​തു​മാ​യ കാ​ർ​ഷി​ക വി​പ​ണ​ന സ​മു​ച്ച​യ​ത്തി​ൽ മ​ദ്യ​ശാ​ല ആ​രം​ഭി​ക്ക​ണ​മെ​ന്നു യോ​ഗം നി​ർ​ദേ​ശി​ച്ചു. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ജു പു​ലി​ക്കോ​ട്ടി​ൽ, ചാ​ൾ​സ് വ​ടാ​ശേ​രി, സാ​ബു ച​ക്കാ​ല​ക്ക​ൽ, അ​ല​ക്സ് കോ​ര​മം​ഗ​ലം, ഒൗ​സേ​പ്പ​ച്ച​ൻ തേ​ക്കാ​ന​ത്ത്, ജോ​മോ​ൻ റാ​ത്ത​പ്പ​ള്ളി, ബി​ജു കൊ​ല്ല​റാ​ത്ത്, റോ​ബി​ൻ ചി​ങ്ങം​തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.