ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ രാ​വി​ലെ 10ന് ​മു​ണ്ടേ​രി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ, മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശി​വ​രാ​മ​ൻ, കൗ​ണ്‍​സി​ല​ർ എം.​കെ.​ഷി​ബു, മു​ണ്ടേ​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ടി. സ​ജീ​വ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എം. ​സ​ൽ​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഞ്ജി​ത്ത്, എ​സ്എം​സി. ചെ​യ​ർ​മാ​ൻ കെ. ​സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ സ്കൂ​ൾ ക​വാ​ട​ത്തി​ൽ സ്വീ​ക​രി​ക്കും. പ്ര​വേ​ശ​നോ​ത്സ​വം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഓ​ണ്‍​ലൈ​നി​ൽ സ​ന്ദേ​ശം ന​ൽ​കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക് പ​ഠ​ന കി​റ്റു​ക​ളു​ടെ​യും വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ല​യ​ത്തി​ലെ സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, യു​എ​സ്എ​സ്, എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ളെ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​നു​മോ​ദി​ക്കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് സ്വാ​ഗ​തം പ​റ​യും.