എയർലെയറിംഗ് വഴി അനിൽ കുമാറിനു വരുമാനം ലക്ഷങ്ങൾ
Tuesday, October 24, 2023 11:49 AM IST
വീട്ടുമുറ്റത്തും പറന്പിലും നിൽക്കുന്ന മാവുകളുടെ കൊന്പുകളിൽ നിന്ന് എയർലെയറിംഗ് വഴി പുതിയ തൈകൾ ഉത്പാദിപ്പിച്ചു വിപണനം നടത്തി പ്രതിവർഷം 10 ലക്ഷത്തിലധികം രൂപ വരുമാനം നേടുകയാണ് അനിൽകുമാർ നാഗപ്പാടി.
തൃപ്പൂണിത്തുറ എരൂർ ലേബർ കോർണറിനടുത്ത് നാഗപ്പാടിയിൽ വീട്ടിൽ അനിൽ കുമാർ ഈ രംഗത്തേക്കു കടന്നു വന്നത് യാദൃശ്ചികമായിട്ടല്ല. വൈക്കത്തുള്ള അമ്മാവൻ പേര മരത്തിൽ എയർലെയറിംഗ് ചെയ്തു തൈകൾ വളർത്തിയെടുക്കുന്നതു കണ്ടാണ് അനിൽകുമാർ വളർന്നത്.
അങ്ങനെ എയർ ലെയർ ചെയ്തെടുത്ത പേര ത്തൈ എരൂരിലെ വീട്ടിൽ കൊണ്ടു വന്നു നട്ടതോടെ അനിൽകുമാറിന്റെ ശ്രദ്ധ പൂർണമായും എയർലെയറിംഗി ലേയ്ക്കു തിരിയുകയായിരുന്നു.
എയർ ലെയറിംഗ് രീതികൾ ശാസ്ത്രീയമായി മനസിലാക്കിയ അനിൽകുമാർ, വീട്ടുമുറ്റത്തെ മാവുകളിലാണു പരീക്ഷണങ്ങളെല്ലാം നടത്തിയത്. പരീക്ഷണങ്ങൾ വിജയിച്ചതോടെ പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
20 വർഷമായി ഈ രംഗത്ത് സജീവമായുള്ള അനിൽ കുമാർ ഒരു വർഷം 1500ലേറെ എയർ ലെയറിംഗ് തൈകളാണ് പുതിയതായി സൃഷ്ടിച്ചെടുത്തു ഗ്രോ ബാഗിൽ നട്ടു വളർത്തി വിപണനം ചെയ്യുന്നത്.
വീട്ടിൽ വളർന്നു നിൽക്കുന്ന കൊളന്പ്, മൂവാണ്ടൻ, കല്ലുകെട്ടി, പ്രിയോർ, നീലം എന്നീ അഞ്ചിനം മാവുകളി ലാണ് പ്രധാനമായും എയർലെയറിംഗ് നടത്തി ഉത്പാദന ശേഷി കൂടിയ തൈകൾ വളർത്തിയെടുക്കുന്നത്.
എയർലെയറിംഗിനു ശേഷം ഗ്രോ ബാഗിൽ നടുന്ന മാവിൽ മാങ്ങ യുണ്ടായി തുടങ്ങുന്പോഴാണു വില്പന. നഴ്സറികൾ കൂടാതെ നാട്ടുകാരും മാവിൻ തൈകൾ വാങ്ങാനെത്തുന്നുണ്ട്.
എയർ ലെയറിംഗിലൂടെ വളർത്തിയെടുക്കുന്ന പുതിയ ചെടി വളരെ പെട്ടെന്നു കായ്ക്കുന്നു എന്നതാണു പ്രത്യേകത.
പ്രത്യേക പരിചരണങ്ങൾ നൽകി വളർത്തിയാലും സാധാരണ ചെടികൾ കായ്ക്കാൻ ഏറ്റവും കുറഞ്ഞതു രണ്ടും മൂന്നും വർഷമെടുക്കുന്പോൾ എയർ ലെയറിംഗി ലൂടെ വളർത്തുന്നവയിൽ കായ് പിടിച്ചു തുടങ്ങാൻ രണ്ടര മുതൽ മൂന്നു മാസം മതി.
ചെടിച്ചട്ടികളിലും മറ്റും വളർന്നു നിൽക്കുന്ന മാവിന്റെ ചെറിയ കൊന്പുകളിൽ മാങ്ങയുണ്ടായിക്കിടക്കുന്നതു കാണുന്നതു തന്നെ കൗതുകമാണ്. പലപ്പോഴും മാങ്ങയുള്ള കൊന്പിൽ താങ്ങ് കൊടുത്താണ് മാവിനെ നേരെ നിർത്തുന്നത്.
കല്ലുകെട്ടി പോലെ വലിയ മാങ്ങകൾ ഉണ്ടാകുന്ന ഇനങ്ങളിൽ ഭാരം താങ്ങാനാവാതെ കൊന്പോടുകൂടി ഒടിയുന്നത് ഒഴിവാ ക്കാനാണ് ഇങ്ങനെ താങ്ങു കൊടുക്കുന്നത്.
തൈയുടെ ഉയരത്തിന് അനുസരിച്ചാണ് വില. നാലടി ഉയരത്തിലുള്ള മാവിൻ തൈയ്ക്ക് 500 രൂപ മുതൽ വിലയുണ്ട്. ആറടിയുള്ളവയക്ക് 700ഉം എട്ടടിയുള്ളതിന് 1000 രൂപയുമാണ് വില.
തുടർച്ചയായ മഴയാണ് എയർലെ യറിംഗിനു പറ്റിയ സാഹചര്യം. മഴയില്ലെങ്കിൽ ശുദ്ധമായ വെള്ളം ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കണം.
മഴയുടെ വരവ് കണക്കാക്കി ജൂണ് ഒന്നു മുതൽ മഴക്കാലം അവസാനിക്കും വരെയാണ് അനിൽകുമാർ എയർ ലെയറിംഗ് ചെയ്യുന്നത്. സഹായത്തിന് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്.
കൊന്പു മുറിക്കലും മടൽ തല്ലിയെടു ക്കലുമെല്ലാം സഹായികൾ ചെയ്യുന്പോഴും കൊന്പുകൾ വരിഞ്ഞു കെട്ടുന്നത് അനിൽകുമാർ നേരിട്ടാണ്.
റംന്പൂട്ടാൻ, പേര, ചാന്പ എന്നിവ യിലും അനിൽ കുമാർ എയർലെയ റിംഗ് നടത്തുന്നുണ്ട്. അടുത്തിടെ കിട്ടിയ കുരുവില്ലാത്ത മധുരമുള്ള ആറ് തായ്ലൻഡ് ചാന്പകളിൽ നിന്ന് 100 എയർ ലെയറിംഗ് തൈകൾ അദ്ദേഹം കിളിപ്പിച്ചെടുത്തിട്ടുണ്ട്.
വലിയ ഇനമായ ക്വിന്റൽ പേരയിലും എയർലെയറിംഗ് ചെയ്യുന്നുണ്ടെങ്കിലും ചെറിയ ഇനം പേരയ്ക്കകൾ ലഭി ക്കുന്ന പേരകളാണ് എയർലെയറിം ഗിന് നല്ലതെന്നാണ് അനിൽ കുമാ റിന്റെ അഭിപ്രായം.
ഫോണ്: 9961986109
ഷിബു ജേക്കബ്