കുറ്റിക്കുരുമുളക്
Wednesday, April 30, 2025 11:21 AM IST
കുറ്റിക്കുരുമുളക് എന്നു കേട്ടാൽ ചെടിച്ചട്ടിയിലോ ഡ്രമ്മിലോ നട്ടു പിടിപ്പിച്ച് ടെറസിലോ മുറ്റത്തോ അല്ലെങ്കിൽ പൂന്തോട്ടത്തിലോ വളർത്തുന്ന കുരുമുളക് ചെടി എന്നാണു പൊതുവേയുള്ള ധാരണ. അത്തരത്തിൽ ഒന്നോ രണ്ടോ വളർത്തിയാൽ വീട്ടാവശ്യത്തിനുള്ള കുരുമുളക് കിട്ടുകയും ചെയ്യും.
എന്നാൽ, കൊളുബ്രിനം എന്ന ബ്രസീലിയിൻ കുറ്റിച്ചെടിയിൽ വ്യത്യസ്ഥ ഇനം കുരുമുളക് വള്ളികൾ ഗ്രാഫ്റ്റ് ചെയ്തെടുത്തു തോട്ടമായി കൃഷി ചെയ്ത് ആദായമുണ്ടാക്കാം. കൊളുബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്യുന്ന കുരുമുളക് ചെടികൾ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും നട്ടു വളർത്താം.
മാതൃചെടിയിലെ കായ്ക്കുന്ന ശാഖകൾ മുറിച്ചെടുത്താണ് കുറ്റിക്കുരുമുളക് ഗ്രാഫ്റ്റിംഗ് നടത്തുന്നത്. കൊളുബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്തെടുക്കുന്ന ചെടികളെ വാട്ടരോഗങ്ങൾ കാര്യമായി ബാധിക്കാറുമില്ല.
ഗ്രാഫ്റ്റ് ചെയ്തെടുക്കുന്ന തൈകൾ രണ്ടാം മാസം കായ്ക്കുമെങ്കിലും ആറാം മാസം വരെ തിരികൾ നുള്ളിക്കളയണം. നല്ല കായ്ഫലം കിട്ടാൻ അത് അനിവാര്യമാണ്.