കാന്തല്ലൂർക്കു പോകാം...ആപ്പിൾ വിളവായി
Wednesday, October 4, 2023 2:19 PM IST
കോടമഞ്ഞ് നിറഞ്ഞ മലനിരകൾ. തുള്ളിക്കളിച്ച് ഒഴുകിയിറങ്ങുന്ന കുഞ്ഞരുവികൾ. കുളിരണിഞ്ഞ താഴ്വരകൾ. കായ്ഭാരത്താൽ താഴ്ന്ന ചില്ലകളുമായി നിൽക്കുന്ന ആപ്പിൾ, ഓറഞ്ച്, സബർജില്ലി മരങ്ങൾ. കാന്തല്ലൂരിൽ ആപ്പിൾ വസന്തമായി.
കേരളത്തിന്റെ ആപ്പിൾ താഴ്വാരത്തിനു ചുവപ്പു നിറവും ചെറുപുളി കലർന്ന മധുരവുമാണ്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് കാന്തല്ലൂർ. മറയൂ രിൽ നിന്ന് 14 കിലോ മീറ്റർ. ഏറെയും തമിഴ് സംസാരിക്കുന്നവർ.
സമുദ്രനിര പ്പിൽ നിന്ന് 6000 അടി ഉയരം. ശരാശരി താപ നില 18 ഡിഗ്രി. കേരള ത്തിൽ ഏറ്റവും കൂടുതൽ ആപ്പിൾ വിള യുന്ന സ്ഥലം. ശൈത്യ കാല പച്ചക്കറികളു ടെയും വിവിധയിനം പഴങ്ങളുടെ യും വ്യാപകമായ കൃഷി.
വാണിജ്യാടിസ്ഥാനത്തിലാണ് ആപ്പിൾ, ഓറഞ്ച്, പ്ലംസ്, പീച്ച്, സബർ ജിൽ തുടങ്ങിയവ കൃഷി ചെയ്യുന്നത്. മാതളനാരകം, പേര യ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ളവർ, കാരറ്റ്, ബീൻ സ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ വയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
കാഷ്മീർ, ഹിമാചൽ ആപ്പിളുകൾ കേരളത്തി ന്റെ മാർക്കറ്റുകളിൽ നിന്ന് മറയുന്പോഴാ ണു കാന്തല്ലൂർ ആപ്പിൾ എത്തുന്നത്. വർഷത്തിൽ ഒരു തവണ മാത്രമാണു വിളവെടുപ്പ്. വിളവെടുപ്പാകുന്നതോടെ തോട്ടങ്ങൾ കാണാനും ആപ്പിൾ വാങ്ങാനും ചിത്രങ്ങളെടുക്കാനുമൊക്കെ കാന്തല്ലൂരിലേക്ക് വൻ ജനപ്രവാഹമാണ്.
പൂർണ വളർച്ചയെത്തിയ ഒരു മരത്തിൽ നിന്ന് ശരാശരി 40-50 കിലോ പഴം ലഭിക്കും. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ വിളയുന്നത്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 300 രൂപ വരെ വില ലഭിച്ചു.
മയിലടക്കമുള്ള പക്ഷികളുടെ ശല്യം രൂക്ഷമായതിനാൽ മരങ്ങളിൽ വലവിരിച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. ചില ഫാമുകൾ സഞ്ചാരികളിൽ നിന്ന് ചെറിയ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്. ചെറിയ പ്രവേശന നിരക്ക് വാങ്ങുന്നുണ്ട്.
ചില ഫാമുകളിൽ കിലോയ്ക്ക് 200 രൂപ മുതൽ 300 രൂപ വരെ വിലയീടാക്കി ആപ്പിൾ പറിച്ചു നൽകുന്നുണ്ട്. ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ആപ്പിൾ കൃഷി ചെയ്യുന്നവരാണ് ഇവിടെയുള്ളത്. കാന്തല്ലൂരിലെ പെരുമല പുത്തൂർ, ഗുഹനാഥപുരം എന്നിവിടങ്ങളിലാണ് കൂടുതൽ ആപ്പിൾ തോട്ടങ്ങൾ.
ജനുവരി ഫെബ്രുവരി മാസങ്ങളിൽ പൂവിടും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു വിളവെടുപ്പ്. 15 വർഷങ്ങൾക്കു മുന്പാണ് കാന്തല്ലൂരിൽ ആപ്പിൾ കൃഷി ആരംഭിച്ചത്.

കാന്തല്ലൂരിലെ "ചീനി ഹിൽസ്’ ഫാമാണ് ഏറ്റവും വലിയ ആപ്പിൾ തോട്ടം. ജോർജ് തോപ്പൻ, കൊച്ചുമണ്ണിൽ ബാബു, ഐസക്, പെരുമാൾ സാമി, പുതുശേരി ജോർജ്, കൂട്ടിങ്കൽ റോയ് തുടങ്ങിയവർക്കും ആപ്പിൾ കൃഷിയുണ്ട്.
ആപ്പിളിനൊപ്പം പ്ലംസ്, സ്ട്രോബറി, സബർജിൽ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പിച്ചീസ് തുടങ്ങിയവും വ്യാപകമായി കൃഷി ചെയ്യുന്നു. കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ, കാന്തല്ലൂർ, കീഴാന്തൂര്, പെരുമല, പുത്തൂർ തുടങ്ങിയ മേഖലകളിലാണ് പച്ചക്കറി തോട്ടങ്ങൾ ഏറെയുള്ളത്.
കെ.എസ്.ഇ.ബിയിൽ നിന്നു വിരമിച്ചശേഷം വിശ്രമജീവിതത്തിനായി കുളച്ചിവയലിൽ എത്തിയ ചിറയ്ക്കൽ അങ്കമാലി സ്വദേശി ചിറയ്ക്കൽ സി.ടി. കുരുവിളയാണ് ആപ്പിൾ കൃഷിയുടെ സാധ്യത മനസിലാക്കി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം കൃഷിയിറക്കിയത്.
കൊടൈക്കനാലിൽ നിന്നാണ് തൈകൾ എത്തിച്ചത്. കൃഷി വൻവിജയം ആയതോടെ ഒൻപത് ഏക്കറിൽ ആപ്പിൾ വച്ചു പിടിപ്പിക്കുകയായിരുന്നു. ഇവയോടൊപ്പം പിച്ചീസ്, പ്ലംസ്, സ്ട്രോബറി, സബർജിൽ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, മാതള നാരങ്ങ, മരത്തക്കാളി എന്നിവയും കൃഷി ചെയ്യുന്നു.
പർലെ ബ്യൂട്ടി, അന്ന, ഗോൾഡൻ ഡോർ സെറ്റ്, എച്ച്.ആർ.എം.എൻ 99 എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 450 മരങ്ങളുണ്ട്. ഇതിൽ കൂടുതലും ഹിമാചൽ പ്രദേശിൽ നിന്നെത്തിച്ച എച്ച്. ആർ.എം.എൻ 99 ആണ്.
ഇതിന്റെ തൈകളും വില്പനയ്ക്കുണ്ട്. ചാണകം അല്ലാതെ മറ്റൊരു വളവും ഉപയോഗിക്കാറില്ല.
ജിതേഷ് ചെറുവള്ളിൽ