വിവോ ടി4എക്സ് 5ജി മാര്‍ച്ച് അഞ്ചിനെത്തും
Monday, March 3, 2025 12:08 PM IST
വിവോയുടെ പുത്തന്‍ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണ്‍ വിവോ ടി4എക്സ് 5ജി ഇന്ത്യയില്‍ മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങും. 50 എംപി എഐ പവര്‍ഡ് പ്രൈമറി സെന്‍സര്‍, എഐ ഇറേസര്‍, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഡോക്യുമെന്റ് മോഡ് തുടങ്ങിയ സ്മാര്‍ട്ട് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തലുകള്‍ക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും അധിക കാമറ സെന്‍സറുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മീഡിയടെക് ഡൈമന്‍സിറ്റി 7300 എസ്ഒസി ആണ് പ്രതീക്ഷിക്കുന്ന പ്രൊസസര്‍.
6,500 എംഎഎച്ച് കരുത്തിലുള്ള ബാറ്ററിയോടെയാവും വിവോ ടി4എക്സ് 5ജി പുറത്തിറങ്ങുക എന്നാണ് വിവരം. മുന്‍ഗാമിയായ വിവോ ടി3എക്സ് 5ജിയില്‍ 6,000 എംഎഎച്ചിന്റെതായിരുന്നു ബാറ്ററി.
എന്നാല്‍ 44 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് ഉള്‍പ്പെടുത്തുമോ എന്നു വ്യക്തമല്ല. പര്‍പ്പിള്‍, നീല എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 15,000 രൂപയില്‍ താഴെയായിരിക്കും വിവോ ടി4എക്സ് 5ജിയുടെ ആരംഭ വില എന്നാണ് സൂചനകള്‍.
ഫ്ളിപ്കാര്‍ട്ട്, വിവോ ഓണ്‍ലൈന്‍ ഷോപ്പ്, മറ്റ് റീടെയ്ലര്മാര് എന്നിവര്‍ വഴി വിവോ ടി4എക്സ് 5ജി ലഭ്യമാകും.