റിയല്‍മി നിയോ 7എസ്ഇ ചൈനയില്‍ എത്തി
Saturday, March 1, 2025 11:28 AM IST
7000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മി നിയോ 7എസ്ഇ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 80 വാട്ട് അതിവേഗ ചാര്‍ജിംഗ് സൗകര്യവുമുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 6.0 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒക്ടാകോര്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 8400 മാക്സ് ചിപ്പ്സെറ്റ് നല്കിയിരിക്കുന്നു. 6.78 ഇഞ്ച് 1.5 കെ 8ടി എല്‍ടിപിഒ ഡിസ്പ്ലേയുള്ള ഫോണിന് 6000 നിറ്റ്സ് ബ്രൈറ്റ്നെസുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീന്‍ ആണിത്.
ഡ്യുവല്‍ നാനോ സിം സൗകര്യമുള്ള ഫോണില്‍ 8 ജിബി, 12 ജിബി, 16 ജിബി റാം ഓപ്ഷനുകളും 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. പിന് കാമറ സെറ്റില്‍ 50 എംപി സോണി കാമറയും 8 എംപി അള്‍ട്രാ വൈഡ് കാമറ എന്നിവയാണുള്ളത്.
സെല്‍ഫിയ്ക്കായി 16 എംപി കാമറയും നല്കിയിരിക്കുന്നു. 5ജി കണക്ടിവിറ്റി, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എന്‍എഫ്സി ഉള്‍പ്പടെയുള്ള കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. അണ്ടര്‍ സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സ്പീക്കര്‍, ഐപി69, ഐപി68, ഐപി66 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനുണ്ട്.
മൂന്ന് കളര്‍ ഓപ്ഷനുകള്‍ ഫോണിനുണ്ട്. റിയല്‍മി നിയോ 7എസ്ഇയുടെ 8ജിബി + 256ജിബി പതിപ്പിന് ചൈനയില്‍ 1799 യുവാന്‍ ആണ് വില (ഏകദേശം 22,000 രൂപ).
12 ജിബി + 256 ജിബി പതിപ്പിന് 1899 യുവാന്‍ (23,000 രൂപ), 12 ജിബി + 512 ജിബി പതിപ്പിന് 2199 യുവാന്‍ (26,000 രൂപ), 16 ജിബി+512 ജിബി വേര്‍ഷന്‍ 2499 യുവാന്‍ (30,000 രൂപ) എന്നിങ്ങനെയാണ് വില.