ഗ്യാലക്സി എഫ്06 5ജി ഇന്ത്യയില്‍
Friday, February 14, 2025 12:53 PM IST
സാംസംഗ് ഗ്യാലക്സി എഫ്06 5ജി സ്മാര്‍ട്ഫോണ്‍ എത്തി. ഫോണിന് നാല് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡും സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനല്‍കുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 6,300 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്.
6.8 ഇഞ്ചിന്റെ എച്ച്ഡി എല്‍സിഡി സ്ക്രീന്‍, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ പ്രത്യേകതകളാണ്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്.
50 മെഗാപിക്സല്‍ മെയിന്‍ കാമറ, രണ്ട് മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, എട്ട് മെഗാപിക്സല്‍ സെല്‍ഫി കാമറ എന്നിവയടങ്ങുന്നതാണ് കാമറ യൂണിറ്റ്.
25 വാട്ട് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. എന്നാല്‍ ഫോണിനൊപ്പം ചാര്‍ജര്‍ ഉണ്ടാകില്ല.
ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഫ്ളിപ്കാര്‍ട്ടിലൂടെയും സാംസംഗ് റീടെയില്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ സ്വന്തമാക്കാം.