സ്വ​കാ​ര്യ ചാ​റ്റു​ക​ളി​ല്‍ ഇ​വ​ന്‍റു​ക​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്യാൻ അവസരം ഒ​രു​ക്കി വാ​ട്‌​സ്ആ​പ്പ്. മു​മ്പ് ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ല്‍ മാ​ത്ര​മേ ഈ ​ഫീ​ച്ച​ര്‍ ല​ഭ്യ​മാ​യി​രു​ന്നു​ള്ളൂ.

ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ ഇ​വ​ന്‍റു​ക​ള്‍ ത​യാ​റാ​ക്കാ​നും അ​വ ഓ​ര്‍​മ​പ്പെ​ടു​ത്താ​നും ആ​പ്പി​നു​ള്ളി​ല്‍ നേ​രി​ട്ട് അ​പ്പോ​യി​ന്‍റ്​മെ​ന്‍റു​ക​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും അ​നു​വ​ദി​ക്കു​ന്നു.

ഇ​വ​ന്‍റു​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ള്‍ ഓ​ഡി​യോ, വീ​ഡി​യോ കോ​ളു​ക​ളി​ലേ​ക്ക് ലൊ​ക്കേ​ഷ​നു​ക​ളോ ലി​ങ്കു​ക​ളോ ചേ​ര്‍​ക്കാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കും.


ഐ​ഒ​എ​സി​നു​ള്ള വാ​ട്സ്ആ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ബീ​റ്റ പ​തി​പ്പി​ല്‍(25.2.10.73) ഈ ​പു​ത്ത​ന്‍ ഫീ​ച്ച​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​പ്പി​ളി​ന്‍റെ ക​ല​ണ്ട​ര്‍ ആ​പ്പ് ഇ​വ​ന്‍റ് ഫീ​ച്ച​റി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ ആ​പ്പ് കൂ​ടു​ത​ല്‍ ഇ​ന്‍റ​റാ​ക്ടീ​വ് ഇ​ന്‍റ​ര്‍​ഫേ​സ് വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.