ഗൂഗിള്‍ പിക്സല്‍ 9എ ഉടനെത്തും
Friday, January 31, 2025 11:35 AM IST
ഗൂഗിള്‍ തങ്ങളുടെ പുതിയ പിക്സല്‍ ഫോണായ "ഗൂഗിള്‍ പിക്സല്‍ 9എ'യുടെ അവസാന മിനുക്കുപണികളില്‍. പിക്സല്‍ 9 സിരീസിലെ ഏറ്റവും "ബജറ്റ്' ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ പിക്സല്‍ 9എയ്ക്ക് 128 ജിബി മോഡലിന് അമേരിക്കയില്‍ 499 ഡോളര്‍ (ഏകദേശം 43,180 രൂപ) ആയിരിക്കും വിലയെന്നാണ് സൂചന. 256 ജിബി മോഡലിന് 599 ഡോളര്‍ (ഏകദേശം 51,830 രൂപ) പ്രതീക്ഷിക്കുന്നു.
128 ജിബി മോഡലിന് 52,999 രൂപയിലും 256 മോഡലിന് 59,999 രൂപയ്ക്കുമാണ് പിക്സല്‍ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പിക്സല്‍ 9എയുടെ 256 ജിബി മോഡലിന് ഇന്ത്യയിലും കൂടുതല്‍ വില നല്‍കേണ്ടിവരും. 128 ജിബി മോഡലിന്റെ വിലയും ഇതുതന്നെയായിരിക്കാം.
ഗൂഗിള്‍ പിക്സല്‍ 9 എ 120 ഹെഡ്സും 6.3ഇഞ്ച് എച്ച്ഡിആര്‍ ഡിസ്പ്ലേയുമാണുണ്ടാകുക. ടെന്‍സര്‍ ജി4 ചിപ്പ്, 48 എംപി ക്വാഡ് ഡ്യുവല്‍ പിക്സല്‍ കാമറ, പ്രൈമറി ലെന്‍സിനൊപ്പം 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 13 എംപി സെല്‍ഫി കാമറ, 8 ജിബി റാമും 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
18 വാട്സ് വയര്‍ഡും 7.5 വാട്സ് വയര്‍ലെസ് ചാര്‍ജിംഗും ഉള്ള ഒരു വലിയ 5,060 എംഎഎച്ച് ബാറ്ററി ഈ പുതിയ ഫോണിന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാലു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് പകുതിയോടെ ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.