വമ്പന്‍ ബാറ്ററിയുമായി പോക്കോ എക്സ് 7 പ്രോ
Saturday, January 4, 2025 10:44 AM IST
വമ്പന്‍ ബാറ്ററിയുമായി പോക്കോ എക്സ് 7 പ്രോ വരുന്നു. 6,000 എംഎഎച്ച് ബാറ്ററിയായിരിക്കുമെന്നാണ് സൂചന നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് 6,500 എംഎഎച്ച് ബാറ്ററിയായിരികുമെന്നാണ് റിപ്പോര്‍ട്ട്.
90 വാട്സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,500 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. ഇരുമോഡലുകളിലും 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഒഐഎസ് പിന്തുണയോടെ 50 എംപി റീയര്‍ കാമറ, 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ര 4എന്‍എം പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ്, ഡുവല്‍ നാനോ സിം, 20 എംപി സെല്‍ഫി കാമറ, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5,110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പോക്കോ എക്സ് 7ന്റെ ഫീച്ചറുകള്‍.
പോക്കോ എക്സ്7 പ്രോയില്‍ 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ് 2, ഡുവല്‍ നാനോ സിം, 20 എംപി ഫ്രണ്ട് കാമറ, ഇന്‍-ഡിസ്പ്ലെ സെന്‍സര്‍, ഐപി 68 റേറ്റിംഗ്, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.