യൂട്യൂബും യുപിഐയുമുള്ള കീപാഡ് ഫോണ്‍!
Wednesday, September 18, 2024 11:22 AM IST
യൂട്യൂബ്, യുപിഐ ഫീച്ചറുകളുള്ള എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ വിപണിയില്‍. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്ക്കായുള്ള ഈ കീപാഡ് ഫോണില്‍ പ്രീലോഡ് ചെയ്ത ആപ്പ് വഴി ഇന്റര്‍നെറ്റ് ആക്സസ് ഇല്ലാതെ തന്നെ സുരക്ഷിതമായ യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യാനുള്ള ഫീച്ചറുമുണ്ട്.
ക്ലൗഡ് ഫോണ്‍ ആപ്പിലൂടെ യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോര്‍ട്ട്സ് എന്നിവ ആക്സസ് ചെയ്യാമെന്നതാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത. ഒരു വര്‍ഷത്തേ റീപ്ലേസ്മെന്റ് വാറണ്ടി, 1450 എംഎഎച്ച് ബാറ്ററി, എംപി3 പ്ലെയര്‍, എഫ്എം റേഡിയോ, 32 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ്, 13 ഭാഷകള്‍ എന്നിവയും എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ ഫോണുകളുടെ ഫീച്ചറാണ്.
ബ്ലാക്ക്, സിയാന്, പിങ്ക് നിറങ്ങളില്‍ ലഭ്യമാവുന്ന എച്ച്എംഡി 105 4ജി മോഡലിന് 2199 രൂപയാണ് വില. ടൈറ്റാനിയം, ബ്ലൂ നിറങ്ങളിലാണ് എച്ച്എംജി 110 4ജി വരുന്നത്. 2399 രൂപയാണ് വില. എച്ച്എംഡി ഗ്ലോബല്‍ വെബ്സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും വഴിയാണ് വില്‍പ്പന.