റെഡ്മി 13 ആര് വിപണിയില്‍
Tuesday, September 17, 2024 11:13 AM IST
സാധാരണക്കാര്‍ക്ക് മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട് ഫോണ്‍ എന്ന് സ്വപ്നം പൂവണിയിച്ചതില് റെഡ്മിക്ക് വലിയ പങ്കുണ്ട്. ഇന്ത്യന്‍ വിപണിയില്‍ റെഡ്മി ഫോണുകള്‍ക്ക് വലിയ ജനപ്രീതിയാണുള്ളത്.
ഇപ്പോഴിതാ പുതിയ ഒരു ഫോണുമായി എത്തുകയാണ് റെഡ്മി. റെഡ്മി 14 ആര് എന്ന ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി 13 ആറിന്റെ പിന്‍ഗാമിയായാണ് റെഡ്മി 14 ആറിന്റെ വരവ്.
6.68 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്ക്രീന്‍ ആണിതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 600 നിറ്റ്സ് ആണ് പരമാവധി ബ്രൈറ്റ്നെസ്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്സെറ്റാണ് ഹാന്‍ഡ്സെറ്റിന്റെ കരുത്ത്. 3 മെഗാപിക്സല്‍ പ്രൈമറി കാമറയും അഞ്ച് എംപി മുന്‍ കാമറയും നല്കിയിരിക്കുന്നു. മുന്‍വശത്ത് വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചിലാണ് കാമറ.
നാനോ ഡ്യുവല്‍ സിം, 5ജി, 4ജി, എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്സി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നീ കണക്ടിവിറ്റികളുമുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്.
18വാട്ട് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,160എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 14ആറിന് നല്‍കിയിരിക്കുന്നത്. ഡീപ്പ് ഓഷ്യന്‍ ബ്ലൂ, ലാവെന്‍ഡര്‍, ഒലിവ് ഗ്രീന്‍, ഷാഡോ ബ്ലാക്ക്, എന്നീ നിറങ്ങളില്‍ വില്പനയ്ക്കെത്തുന്ന ഫോണ്‍ ചൈനയില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വില്‍ക്കുക.
ഇന്ത്യ ഉള്‍പ്പടെ മറ്റ് വിപണികളില്‍ ഫോണ്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. റെഡ്മി 14 ആര് 4ജിബി+ 128ജിബിക്ക് 1,099 യുവാനും (ഏകദേശം 13,000 രൂപ) 6ജിബി+128 ജിബിക്ക് 1499 യുവാനും (ഏകദേശം 17,700 രൂപ) 8 ജിബി+ 128 ജിബിക്ക് 1699 യുവാനും (ഏകദേശം 20,100 രൂപ) 8 ജിബി + 256 ജിബിക്ക് 1899 യുവാനും (22,500 രൂപ)ആണ് വില.