ക​ലി​ഫോ​ർ​ണി​യ​യി​ലെ ആ​പ്പി​ൾ ആ​സ്ഥാ​ന​ത്ത് പു​റ​ത്തി​റ​ക്കി​യ പു​തി​യ ഐ​ഫോ​ൺ സീ​രി​സ് വേ​രി​യ​ന്‍റു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വി​ല പ്ര​ഖ്യാ​പി​ച്ചു. ഐ​ഫോ​ൺ 16, ഐ​ഫോ​ൺ 16 പ്ല​സ്, ഐ​ഫോ​ൺ 16 പ്രോ, ​ഐ​ഫോ​ൺ 16 പ്രോ ​മാ​ക്‌​സ് എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ച്ച പ്ര​ധാ​ന മോ​ഡ​ലു​ക​ൾ. ഐ​ഫോ​ൺ 16 സീ​രീ​സി​ന് പു​റ​മേ, എ​യ​ർ​പോ​ഡ് 4ന്‍റെ പു​തി​യ വേ​രി​യ​ന്‍റു​ക​ളും ആ​പ്പി​ൾ അ​വ​ത​രി​പ്പി​ച്ചു.

സെ​പ്റ്റം​ബ​ർ 13 മു​ത​ൽ പ്രീ ​ഓ​ർ‍​ഡ​ർ ചെ​യ്യാ​വു​ന്ന ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ലെ ആ​പ്പി​ൾ സ്റ്റോ​റു​ക​ൾ വ​ഴി സെ​പ്റ്റം​ബ​ർ 20 മു​ത​ൽ വി​ൽ​പ​ന ആ​രം​ഭി​ക്കും. ഐ​ഫോ​ൺ 15നെ ​അ​പേ​ക്ഷി​ച്ച് ചി​ല ഹാ​ർ‍​ഡ്‍​വെ​യ​ർ അ​പ്ഗ്രേ​ഡു​ക​ളും എ​ഐ ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ സ​വി​ശേ​ഷ​ത​ക​ൾ ഐ​ഫോ​ൺ 16ൽ ​സ​ജ്ജ​മാ​ണ്. കാ​മ​റ ഫംഗ്ഷനു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ബ​ട്ട​ണാ​ണ് പ്ര​ധാ​ന​പ്പെ​ട്ട സ​വി​ശേ​ഷ​ത.

ഐ​ഫോ​ൺ 16ന് 79,990 ​രൂ​പ മു​ത​ലാ​ണ് ഇ​ന്ത്യ​യി​ലെ വി​ല. അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റി​ൽ 128 ജി​ബി സ്റ്റോ​റേ​ജാ​ണു​ണ്ടാ​വു​ക. 256 ജി​ബി സ്റ്റോ​റേ​ജോ​ട് കൂ​ടി​യ ഐ​ഫോ​ൺ 16ന് 89,990 ​രൂ​പ​യും 512 ജി​ബി സ്റ്റോ​റേ​ജ് കൂ​ടി​യാ​വു​മ്പോ​ൾ 1,09,900 രൂ​പ​യു​മാ​യി​രി​ക്കും വി​ല. അ​തേ​സ​മ​യം ഐ​ഫോ​ൺ 16 പ്ല​സി​ന് 89,900 രൂ​പ മു​ത​ലാ​ണ് ഇ​ന്ത്യ​യി​ലെ സ്റ്റോ​റു​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.


128 ജി​ബി സ്റ്റോ​റേ​ജു​ള്ള അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റാ​യി​രി​ക്കും ഈ ​വി​ല​യ്ക്ക് കി​ട്ടു​ക. 256 ജി​ബി സ്റ്റോ​റേ​ജു​ള്ള ഐ​ഫോ​ൺ 16 പ്ല​സി​ന് 99,900 രൂ​പ​യും 256 ജി​ബി സ്റ്റോ​റേ​ജു​ള്ള​തി​ന് 1,19,900 രൂ​പ​യു​മാ​യി​രി​ക്കും വി​ല​യു​ണ്ടാ​വു​ക. അ​ൾ​ട്രാ​മ​റൈ​ൻ, ടീ​ൽ, പി​ങ്ക്, വെ​ള്ള, ക​റു​പ്പ് നി​റ​ങ്ങ​ളി​ൽ ഐ​ഫോ​ൺ 16ഉം ​ഐ​ഫോ​ൺ 16 പ്ല​സും ല​ഭ്യ​മാ​വും.

ഐ​ഫോ​ൺ 16 പ്രോ ​മോ​ഡ​ലി​ന് 1,19,900 രൂ​പ മു​ത​ലാ​ണ് വി​ല. ഈ ​വി​ല​യ്ക്ക് 128 ജി​ബി സ്റ്റോ​റേ​ജു​ള്ള അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റ് ല​ഭി​ക്കും. 256 ജി​ബി വേ​രി​യ​ന്‍റി​ന് 1,29,990 രൂ​പ​യും 512 ജി​ബി വേ​രി​യ​ന്‍റി​ന് 1,49,900 രൂ​പ​യും 1ടി​ബി വേ​രി​യ​ന്‍റി​ന് 1,69,900 രൂ​പ​യു​മാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ വി​ല.

ഐ​ഫോ​ൺ പ്രോ ​മാ​ക്സി​നാ​വ​ട്ടെ, 256 ജി​ബി​യു​ടെ അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റി​ന് 1,44,900 രൂ​പ​യാ​ണ്. 512 ജി​ബി സ്റ്റോ​റേ​ജാ​വു​മ്പോ​ൾ വി​ല 1,64,900 രൂ​പ​യാ​യി ഉ​യ​രും. 1 ടി​ബി സ്റ്റോ​റേ​ജ​ന് 1,84,900 രൂ​പ ന​ൽ​ക​ണം.