കുട്ടികളുടെ 'കടിഞ്ഞാണ്‍' മാതാപിതാക്കള്‍ക്ക് നല്കി യുട്യൂബ്
Friday, September 6, 2024 5:38 PM IST
കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ യുട്യൂബു വീഡിയോ വച്ച കൊടുക്കാതെ രക്ഷയില്ല- മാതാപിതാക്കളുടെ സ്ഥിരം പല്ലവിയാണ്. കുഞ്ഞുങ്ങളെ വീഡിയോ കാണിച്ചുകൊടുത്തെങ്കിലും ഭക്ഷണം കഴിപ്പിക്കട്ടെ എന്ന നിലപാടിലാണ് ഏറെയും മാതാപിതാക്കള്‍.
കുട്ടികളെ പത്തോ പതിനഞ്ചോ മിനിറ്റു സമയം മാത്രം വീഡിയോ കാണിക്കുമ്പോള്‍ ഫോണിന്റെ പൂര്‍ണ നിയന്ത്രണം മാതാപിതാക്കളുടെ കൈയിലാണ്. എന്നാല്‍ സ്വന്തമായി ഫോണുള്ള മുതിര്‍ന്ന കുട്ടികളുടെ കാര്യത്തിലോ?
നിരവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് കുട്ടികളെ എത്തിക്കുന്നത്. മേല്‍നോട്ടമില്ലാതെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം ഏറെ അപകടം നിറഞ്ഞതാണ്.
ഒട്ടനവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് കുട്ടികളെ എത്തിക്കുന്നത്. കൃത്യമായ മേല്‍നോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗം ഏറെ അപകടം നിറഞ്ഞതാണ്.
കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള ഓണ്‍ലൈനിലെ അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനുള്ള പലവിധ ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് നടത്തിവരുന്നുണ്ട്.
ഇപ്പോഴിതാ കുട്ടികളുടെ യുട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്നതിനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് യുട്യൂബ്.
ഫാമിലി സെന്റര്‍ ഹബ്ബ് എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ യുട്യൂബ് അക്കൗണ്ടിനെ മാതാപിതക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.
കുട്ടികള്‍ യുട്യൂബില്‍ എന്തെല്ലാം കാണുന്നു, എത്ര വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാവും.
കുട്ടികള്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിംഗ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തും.