സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
Sunday, August 13, 2023 3:51 PM IST
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ വേള്‍ഡ് ഓഫ് ടെക്നോളജി പ്രദർശനത്തിൽ തങ്ങളുടെ സിഗ്നേച്ചര്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
ആദ്യദിനത്തില്‍ പോവാ 5 സീരീസും മെഗാബുക്ക് ലാപ്ടോപ്പും ടെക്നോ അവതരിപ്പിച്ചു. എല്‍ഇഡി ആര്‍ക്ക് ഇന്റര്‍ഫേസുള്ള പ്രീമിയം ത്രീഡി-ടെക്സ്ചേര്‍ഡ് ഡിസൈനോടെയാണ് പോവാ 5 പ്രോ അവതരിപ്പിച്ചിട്ടുള്ളത്.
സെഗ്മെന്റിലെ ആദ്യത്തെ 68വാട്ട് അള്‍ട്രാ ചാര്‍ജിംഗ് സവിശേഷതയും ഫോണിനുണ്ട്. മീഡിയടെക് ഡിമെന്‍സിറ്റി 6080 5ജി പ്രോസസര്‍, 256ജിബി റോം 8+8 വിപുലീകൃത റാം സ്റ്റോറേജ് എന്നിവ ഫോണിന്റെ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. പോവാ 5 സീരീസ് ഇന്നു മുതല്‍ ആമസോണ്‍ വഴി ലഭ്യമാകും.