നൂറുമേനി വിളവിന്റെ സന്തോഷത്തിൽ കുട്ടിക്കർഷകർ
Monday, February 17, 2025 11:07 AM IST
കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികർഷകർ.
സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ "കാർത്തികയ്ക്കൊരു കാച്ചിൽ' എന്ന ആശയത്തിൽ ആരംഭിച്ച കൃഷിയിലാണ് കുട്ടികർഷകരുടെ മനം നിറയ്ക്കുന്ന വിളവു ലഭിച്ചത്.
വിളവെടുപ്പുത്സവം കോവളം എം. വിൻസന്റ് എംഎൽഎ ഉദ് ഘാടനം ചെയ്തു. കൃഷി ഒരു സംസ്കാരമായി കാണുന്നതിന് വിദ്യാർഥികൾ ചെയ്യുന്ന കൃഷിയും മികച്ച വിളവെടുപ്പും സഹായകമാവുമെന്ന് എംഎൽഎ പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ അമ്പിളി, മണികണ്ഠൻ, സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡേവിഡ്, മുൻ ജില്ലാ പ്രസിഡന്റ്് ജോർജ് വർഗീസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ, കോട്ടുകാൽ കൃഷ്ണകുമാർ,
ജയപ്രസാദ്, ഹെഡ്മിസ്ട്രസ് പി. ആർ. ശാലിനി, ക്ലബ് കോ-ഓർഡിനേറ്റർ ഡോ. സജു അംഗങ്ങളായ അഭിനവ് ഡി. വിനോദ്, കാർത്തികേയൻ, മിഥുൻ, വിഘ്നേഷ്, അഭിഷേക് ശ്രീശാന്ത്, അധ്യാപകരായ വിനോദ് ശാന്തിപുരം, രാജി, ആർദ്ര എസ്. നായർ, ബിജു എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്തവർക്ക് വിളവെടുത്ത കാച്ചിൽ സമ്മാനമായി നൽകി. മുഴുവൻ കാച്ചിലും വിദ്യാർഥികൾക്കു പാകംചെയ്തു നൽകുമെന്നു പ്രധാനാധ്യാ പിക അറിയിച്ചു.
കർഷകനായ ആഴാംകുളം സ്വദേശി പ്രഭാകരൻ നൽകിയ വിത്തുകളും മാർഗനിർദേശങ്ങളുമനുസരിച്ചു നടത്തിയ കൃഷിയിൽ ആയിരം കിലോ വിളവാണ് ഇക്കുറി ലഭിച്ചത്.