തനിക്ക് ഹൃദയാഘാതം എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെതിരെ പ്രതികരിച്ച് നടന് വിക്രം. ആശുപത്രിയിലായിരുന്നപ്പോള്‍ നിരവധി വാര്‍ത്തകള്‍ കണ്ടുവെന്നും താന്‍ അതൊക്കെ ആസ്വാദിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.
ആര്.ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യനില പൂര്‍ണ്ണമായി മെച്ചപ്പെട്ടുവെന്നും താരം വ്യക്തമാക്കി.
എന്നെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും മറ്റുമായി ചുറ്റിക്കറങ്ങുന്നത് ഞാന്‍ കണ്ടിരുന്നു. നെഞ്ചില്‍ ചെറിയൊരു അസ്വസ്ഥത ഉണ്ടായിരുന്നതുകാണ്ടാണ് ആശുപത്രിയില്‍ പോയത്. നിങ്ങളെല്ലാവരും കൂടെയുള്ളപ്പോള്‍ എനിക്കെന്ത് സംഭവിക്കാനാണ്.
ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം തന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. തമ്പ് നെയില്‍ അതാണ് കൊടുത്തത്. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിട്ടാണ് അവര്‍ ചെയ്തത്. എനിക്ക് ഇഷ്ടമായി'- തമാശരൂപേണ താരം പറഞ്ഞു.
"ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചയാളാണ് ഞാന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ ഇതൊന്നും വലിയൊരു കാര്യമായി എനിക്ക് തോന്നുന്നില്ല. എന്തെല്ലാം നമ്മള് കാണുന്നു ഇതൊന്നും ഒന്നുമില്ല'- വിക്രം പറഞ്ഞു.
എ.ആര്. റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന കോബ്ര ഓഗസ്റ്റ് 11-ന് തിയറ്ററിലെത്തും. കെജിഎഫ് താരം ശ്രിനിധി ഷെട്ടിയാണ് നായിക. ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കോബ്ര. മലയാളികളായ റോഷന് മാത്യു, മിയ ജോര്‍ജ്, സര്‍ജാനോ ഖാലിദ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.