‘നടനെ പ്രണയിച്ചു, പക്ഷേ അവന്‍...’
Friday, November 18, 2022 2:31 PM IST
ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യന്‍-ബോളിവുഡ് താരമാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇല്യാന താരമായി മാറുന്നത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇല്യാന. തന്‍റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഇല്യാന സോഷ്യസല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇല്യാന സംസാരിക്കാറുണ്ട്.

ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തന്‍റെ ചിത്രങ്ങളില്‍ ഫില്‍റ്റര്‍ ഉപയോഗിക്കില്ലെന്ന ഇല്യാനയുടെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.

ഗോസിപ്പ് കോളങ്ങളിലും ഇല്യാനയുടെ പേര് ഇടം നേടിയിട്ടുണ്ട്. കരിയറില്‍ മുന്നേറുന്നതിനൊപ്പം പല താരങ്ങളുടെയും പേരിനൊപ്പം ഇല്യാനയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിച്ച പല നായകന്മാരുമായും താരം പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്.

ഒരിക്കല്‍ താനൊരു തെന്നിന്ത്യന്‍ നടനുമായി പ്രണയത്തിലായിരുന്നുവെന്ന് ഇല്യാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നടന്‍ പലവട്ടം തന്‍റെ വിശ്വാസം തകര്‍ത്തുവെന്നാണ് ഇല്യാന പറയുന്നത്. ഇതോടെ ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ഞാന്‍ ഒരു നടനുമായി പ്രണയത്തിലായിരുന്നു. ഞാന്‍ അയാളെ പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷെ അയാള്‍ പലവട്ടം എന്‍റെ വിശ്വാസം തകര്‍ത്തു. ഞാനിത് അര്‍ഹിക്കുന്നില്ലെന്ന് തോന്നിപ്പിച്ചു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ സൂക്ഷിക്കാന്‍ പഠിച്ചു-എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞത്.

എന്നാല്‍ താനുമായി പ്രണയത്തിലായിരുന്ന നടന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ഇല്യാന തയാറായില്ല. ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്‍റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

ഈ പ്രണയത്തകർച്ചയ്ക്കു ശേഷം ഇല്യാന മറ്റൊരു പ്രണയത്തിലാവുകയായിരുന്നു. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായിട്ടായിരുന്നു താരം പ്രണയത്തിലായിരുന്നത്. ഇരുവരും 2014 ലാണ് പ്രണയത്തിലാകുന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം പക്ഷെ ഇരുവരും പിരിയുകയായിരുന്നു. ഇടക്കാലത്ത് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പ്രണയം തകര്‍ന്നതോടെ താന്‍ വിഷാദരോഗിയായെന്നും ഇല്യാന പറഞ്ഞിരുന്നു.

നമ്മളെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. അത് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം തന്നെ വലിയ മാറ്റങ്ങളുണ്ടായി. മാനസികമായി മാത്രമല്ല ശാരീരികമായും ആന്തരികമായും. മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ സ്വയം ശരിയാക്കണം. മറ്റുള്ളവരെ ആശ്രയിക്കരുത്."

സ്വയം ആശ്രയിക്കണം. ഞാന്‍ ഒരു തെറാപ്പിസ്റ്റിനെ കാണാന്‍ പോയിരുന്നു. പ്രശംസകളെ അംഗീകരിക്കാന്‍ അവര്‍ പറഞ്ഞു. ഞാന്‍ എന്നെ അംഗീകരിക്കുകയും നന്നായി ജീവിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍- എന്നാണ് താരം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.