തമന്ന പ്രണയത്തിൽ?
Thursday, January 19, 2023 3:52 PM IST
ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്‍മയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികയും ബോളിവുഡിലെ പ്രതിഭാശാലിയായ നടനും തമ്മിലുള്ള പ്രണയവാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്.

തങ്ങളുടെ പ്രണയം തമന്നയും വിജയിയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു.

ഇത്തവണത്തെ പുതുവർഷ രാവ് ഒരുമിച്ച് ആഘോഷിക്കുന്ന വിജയിയുടെയും തമന്നയുടെയും വീഡിയോകള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. ന്യു ഇയര്‍ രാവില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതു വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ വിജയ് വര്‍മയും തമന്നയും ഒരുമിച്ച് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം വിജയിയും തമന്നയും ലഞ്ചിന് പോയതിന്‍റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മുംബൈ ബാന്ദ്രയില്‍ നിന്നുമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു വണ്ടിയിലാണ് റസ്റ്ററന്‍റിലെത്തുന്നത്.

വാഹനത്തില്‍നിന്നു പുറത്തിറങ്ങിയശേഷം ഇരുവരും പാപ്പരാസികളെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇരുവരും വളരെ സന്തോഷത്തോടെയാണ് പാപ്പരാസികളെ അഭിവാദ്യം ചെയ്തത്.

ഏതാനും ദിവസം മുന്പ് ഒരു അവാര്‍ഡ് ചടങ്ങിനിടെ വിജയ് വര്‍മയും തമന്നയും കണ്ടുമുട്ടിയ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. തമന്ന പാപ്പരാസികളെ കാണുന്നതിനിടെ വിജയ് വര്‍മയും അവിടേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.

പരിപാടിയില്‍ നിന്നുമുള്ള മറ്റ് വീഡിയോകളിലും വിജയിയും തമന്നയും ഒരുമിച്ചിരിക്കുന്നതായി കാണാന്‍ സാധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.