മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണം; ദേ​വി ശ്രീ ​പ്ര​സാ​ദി​നെ​തി​രെ കേ​സ്
Friday, November 4, 2022 1:05 PM IST
പാ​ട്ടി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദേ​വി ശ്രീ ​പ്ര​സാ​ദി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​ഗീ​ത ആ​ൽ​ബ​മാ​യ ‘ഓ ​പ​രി’ ആ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. തെ​ലു​ങ്ക് ന​ടി​യും ഹാ​സ്യ​താ​ര​വു​മാ​യ ക​രാ​ട്ടെ ക​ല്യാ​ണി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

മോ​ശ​മാ​യി വ​സ്ത്രം ധ​രി​ച്ച് സ്ത്രീ​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന ഗാ​ന​ത്തി​ൽ ദേ​വി ശ്രീ ​പ്ര​സാ​ദ് ഭ​ക്തി​ഗാ​ന​ശ​ക​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ക​രാ​ട്ടെ ക​ല്യാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​ദ​രാ​ബാ​ദ് സി​റ്റി പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ ക്രൈം ​വി​ഭാ​ഗ​മാ​ണ് ഡി​എ​സ്പി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 എ ​പ്ര​കാ​ര​മാ​ണ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സൈ​ബ​ർ ക്രൈം ​എ​സി​പി കെ.​വി.​എം. പ്ര​സാ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.