പാ. രഞ്ജിത്ത്- കാളിദാസ് ജയറാം ചിത്രം 31ന്
Monday, August 22, 2022 3:46 PM IST
കാളിദാസ് ജയറാമിനെ നായനാക്കി പാ. രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന നക്ഷത്തിരം നകർകിരത് എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുതിയ സ്റ്റില്ലുകളും പുറത്തുവിട്ടു. ട്രെയ്‌ലറിന് വൻസ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂത്ത് ഫെസ്റ്റിവൽ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ രഞ്ജിത്ത് ചിത്രത്തിന്‍റെ പ്രമേയം തന്നെ പ്രണയമാണ്.

ദുഷാര വിജയൻ ആണ് നായിക. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കിഷോര്‍ കുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് സംഗീത സംവിധായകൻ.സർപട്ട പരമ്പരൈ എന്ന സിനിമക്ക് ശേഷം പാ. രഞ്‍ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പാ. രഞ്ജിത്തിന്‍റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും സംയുക്തമായി നിർമിക്കുന്ന നക്ഷത്തിരം നകർകിരത് 31- ന് മുരളി സിൽവർ സ്ക്രീൻ പിക്ചേർസ് കേരളത്തിൽ റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.