മാ​സ് ആ​ക്ഷ​നു​മാ​യി കി​ച്ചാ സു​ദീ​പും ഉ​പേ​ന്ദ്ര​യും; ക​ബ്‌​സ റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Thursday, October 13, 2022 3:20 PM IST
കി​ച്ചാ സു​ദീ​പും ഉ​പേ​ന്ദ്ര​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ക​ബ്‌​സ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ബി​ഗ് ബ​ജ​റ്റി​ല്‍ ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​ര്‍.​ച​ന്ദ്രു​വാ​ണ്. ശ്രീ​സി​ദ്ധേ​ശ്വ​ര എ​ന്‍റ​ർ​പ്രൈ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ര്‍.​ച​ന്ദ്ര​ശേ​ഖ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്രാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ധോ​ലോ​ക പ​ശ്ചാ​ത്ത​ല​മാ​ണ് ക​ഥ​യു​ടെ ഇ​തി​വൃ​ത്തം. മാ​സ് ആ​ക്ഷ​ന്‍ പി​രി​യോ​ഡി​ക് എ​ന്‍റ​ര്‍​ടെ​യി​ന​റാ​യാ​ണ് ചി​ത്രം എ​ത്തു​ക.

ശ്രേ​യ സ​ര​ണ്‍, കോ​ട്ട ശ്രീ​നി​വാ​സ റാ​വു, ക​ബി​ര്‍​ദ്ദു​ഹ​ന്‍ സിം​ഗ്, മു​ര​ളി ശ​ര്‍​മ്മ, പോ​ശാ​നി കൃ​ഷ്ണ മു​ര​ളി, ജോ​ണ്‍ കൊ​ക്ക​ന്‍, സു​ധ, ദേ​വ്ഗി​ല്‍, കാ​മ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ഡി​റ്റിം​ഗ്: മ​ഹേ​ഷ് റെ​ഡ്ഡി. ഛായാ​ഗ്ര​ഹ​ണം: എ.​ജെ. ഷെ​ട്ടി. മ​ല​യാ​ള​ത്തി​നും ക​ന്ന​ഡ​യ്ക്കും പു​റ​മേ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​റാ​ത്തി, ബം​ഗാ​ളി തു​ട​ങ്ങി ഏ​ഴ് ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ഒ​ക്ടോ​ബ​ർ അ​വ​സാ​നവാരത്തോ‌​ടു കൂ​ടെ ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.