മണിരത്നത്തിന്‍റെ വാ​നം കൊ​ട്ട​ട്ടും തീയറ്ററുകളിലേക്ക്
Saturday, January 25, 2020 11:09 AM IST
മ​ണി​ര​ത്നം അ​വ​ത​രി​പ്പി​ക്കു​ന്ന വാ​നം കൊ​ട്ട​ട്ടും ഫെ​ബ്രു​വ​രി ഏ​ഴി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.​ആ​ക്ഷ​നും പ്ര​ണ​യ​വും വൈ​കാ​രി​ക​ത​യും കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള ഒ​രു ഫാ​മി​ലി ത്രി​ല്ല​റാ​ണ് സി​നി​മ. മെ​ഡ്രാ​സ് ടാ​ക്കീ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും ര​ച​യി​താ​വും മ​ണി​ര​ത്ന​മാ​ണ്.

ധ​നാ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ വി​ക്രം പ്ര​ഭു, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, ശ​ര​ത് കു​മാ​ർ, രാ​ധി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ശ​ന്ത​നു, ബാ​ലാ​ജി ശ​ക്തി​വേ​ൽ തു​ട​ങ്ങി​യ​വ​രാ​ണ്. ഗാ​യ​ക​ൻ സി​ദ്ധ് ശ്രീ​റാം സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് വാ​നം കൊ​ട്ട​ട്ടും. പ്രീ​ത ജ​യ​രാ​മ​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.