വിജയ്കാന്തിന് രോഗസൗഖ്യം നേര്‍ന്ന് രജനീകാന്ത്
Wednesday, June 22, 2022 11:06 AM IST
കാല്‍വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന് രോഗസൗഖ്യം നേര്‍ന്ന് രജനീകാന്ത്. പ്രിയ സുഹൃത്ത് വിജയകാന്തിന് രോഗസൗഖ്യം വേഗത്തില്‍ ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ തന്നെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും വിജയകാന്തിനുവേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.



കാലിന്‍റെ വിരലുകളാണ് മുറിച്ചുമാറ്റിയത്. ആശുപത്രിയില്‍ ചികിത്സ തുടരുന്ന വിജയകാന്ത് സുഖം പ്രാപിക്കുകയാണെന്നും കുറച്ചുദിവസങ്ങള്‍കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡിഎംഡികെ വൃത്തങ്ങള്‍ അറിയിച്ചു.

വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് കഴിഞ്ഞ മേയില്‍ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രമേഹം കൂടിയതും ശരീരത്തിന്‍റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.