മ​ണി​ര​ത്‌​നം ചി​ത്രം "പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍' ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത്
Tuesday, July 5, 2022 12:16 PM IST
മ​ണി​ര​ത്‌​നം ചി​ത്രം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നാ​യി കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ര്‍ക്കായി ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍. ന​ട​ന്‍ വി​ക്രം ആ​ദി​ത്യ ക​രി​കാ​ല​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ കു​തി​ര​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന വി​ക്ര​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് പങ്കുവച്ചിരിക്കുന്നത്. നടൻ കാർത്തിയുടെയും പോസ്റ്റർ ലുക്കിലുള്ള ചിത്രം പുറത്തുവന്നിട്ടുണ്ട്.

പോ​സ്റ്റ​ര്‍ ഇ​തി​നോ​ട​കം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ക​ല്‍​ക്കി കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന കൃ​തി​യെ ആ​ധാ​ര​മാ​ക്കി​യാ​ണ് മ​ണി​ര​ത്‌​നം ഈ ​ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ചോ​ള​സാ​മ്രാ​ജ്യ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന അ​രു​ള്‍​മൊ​ഴി​വ​ര്‍​മ്മന്‍റെ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.വി​ക്ര​ത്തെ കൂ​ടാ​തെ ഐ​ശ്വ​ര്യാ റാ​യ്, തൃ​ഷ, ജ​യം​ര​വി, കാ​ര്‍​ത്തി, റ​ഹ്മാ​ന്‍, പ്ര​ഭു, ശ​ര​ത് കു​മാ​ര്‍, ജ​യ​റാം, ഐ​ശ്വ​ര്യ ല​ക്ഷ്മി, പ്ര​കാ​ശ് രാ​ജ്, ലാ​ല്‍, വി​ക്രം പ്ര​ഭു, പാ​ര്‍​ത്ഥി​പ​ന്‍, ബാ​ബു ആ​ന്‍റ​ണി, അ​ശ്വി​ന്‍ കാ​കു​മാ​നു, റി​യാ​സ് ഖാ​ന്‍, ശോ​ഭി​താ ദു​ലി​പാ​ല, ജ​യ​ചി​ത്ര തു​ട​ങ്ങി ഒ​ട്ടേ​റേ അ​ഭി​നേ​താ​ക്ക​ള്‍ ചി​ത്ര​ത്തി​ലു​ണ്ട്. ആ​ഴ്‌​വാ​ര്‍ ക​ടി​യ​ന്‍ ന​മ്പി​യെ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി ജ​യ​റാം എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

എ.​ആ​ര്‍. റ​ഹ്മാ​നാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍.​മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ദ്രാ​സ് ടാ​ക്കീ​സും ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സും സം​യു​ക്ത​മാ​യാ​ണ് ര​ണ്ട് ഭാ​ഗ​ങ്ങ​ള്‍ ഉ​ള്ള ചി​ത്രം നി​ര്‍​മി​ച്ചി​ക്കു​ന്ന​ത്. പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍-1' 2022 സെ​പ്റ്റം​ബ​ര്‍ 30 ന് ​പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.