തെന്നിന്ത്യൻ സിനിമാ താരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയും തമ്മിൽ വിവാഹിതരാകുന്നു.ഏപ്രിൽ 22ന് വിവാഹം നടക്കുമെന്ന വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പുറത്തുവിട്ടത്. 'jwalavished' എന്ന ഹാഷ്ടാഗിനൊപ്പമാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.
ജീവിതം ഒരു യാത്രയാണ്. അതിനെ ചേർത്തുപിടിക്കേണ്ടതുണ്ട്, വിശ്വാസം ഉണ്ട്, അതോടൊപ്പം ആദ്യ ചുവടെടുക്കുകയാണ്, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന കുറിപ്പോടെയാണ് വിഷ്ണു ക്ഷണക്കത്ത് പങ്കുവച്ചിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.
ആദ്യ ഭാര്യ രജിനി നടരാജുമായി 2018ൽ വിഷ്ണു വിവാഹ മോചനം നേടിയിരുന്നു. മുൻ ദേശീയ ബാഡ്മിന്റൻ ചാന്പ്യൻ ചേതൻ ആനന്ദുമായുള്ള ആറു വർഷത്തെ വിവാഹ ബന്ധം 2011ൽ ജ്വാല അവസാനിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.