ഫേഷ്യൽ ട്രീറ്റ്മെന്റിനായി എത്തിയ യുവനടിയുടെ മുഖം ചികിത്സ പിഴവിനെത്തുടർന്ന് നീരുവന്ന് വീർത്തു. തമിഴ് താരം റെയ്സ വിൽസൺ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സാധാരണ ഫേഷ്യൽ ട്രീറ്റ്മെന്റിനായിട്ടാണ് നടി എത്തിയത്. എന്നാൽ നിർബന്ധപൂർവം മറ്റൊരു ചികിത്സ കൂടി നടത്തി.
ഇതിന്റെ ഫലമാണിതെന്ന് പറഞ്ഞാണ് റെയ്സ ചിത്രം പങ്കുവച്ചിരിക്കുന്നത്. താന്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ഈ ഡോക്ടറെ കുറിച്ച് പരാതിയുമായി തന്റെ നിരവധി ഫോളോവേഴ്സും മുന്നോട്ട് വന്നിട്ടുണ്ടെന്നും നടി പറയുന്നു. ഡോ.ഭൈരവി സെന്തിലിന്റെ അടുത്താണ് നടി ചികിത്സയ്ക്കായി പോയത്. റെയ്സയുടെ ഒരു കണ്ണിന്റെ താഴെ കറുത്ത നിറത്തിൽ വീർത്ത നിലയിലാണ്.
സംഭവത്തിന് ശേഷം ഡെർമറ്റോളജിസ്റ്റ് തന്നെ ഒഴിവാക്കുകയാണെന്നും കാണാൻ തയ്യാറാകുന്നില്ലെന്നും റെയ്സ പറയുന്നു. തന്നെ കാണാനോ സംസാരിക്കാനോ ഡെർമറ്റോളജിസ്റ്റ് തയാറാകുന്നില്ലെന്നും അവർ ആരോപിച്ചു. തമിഴ് ബിഗ് ബോസ് ആദ്യ സീസൺ മത്സരാർഥിയായാണ് റെയ്സ ശ്രദ്ധ നേടുന്നത്. ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.