നടൻ അജിതിന്റെ മകന് ആദ്വികിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു. അജിത്തും ഭാര്യ ശാലിനിയും മക്കളുമൊന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശാലിനിയുടെ സഹോദരന് റിച്ചാര്‍ഡ് റിഷിയാണ് ചിത്രം പങ്കുവെച്ചത്.
അജിത്തും ശാലിനിയും സമൂഹമാധ്യമങ്ങളില്‍ സജീവമല്ല. അതുകൊണ്ടു തന്നെ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വരാറില്ല. ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള അജിത്തിന്റെ ചിത്രം കാണുന്നതെന്ന് ആരാധകര്‍ പറയുന്നു. അമര്‍ക്കളം എന്ന കുറിപ്പോടെ റിച്ചി മറ്റൊരു ചിത്രവും പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.