വിജയകാന്തിന്‍റെ മൂന്ന് കാൽവിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു: ആരോഗ്യനില തൃപ്തികരം
Wednesday, June 22, 2022 9:22 AM IST
പ്രമേഹത്തെത്തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്‍റെ മൂന്നു വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കാലിന്‍റെ വിരലുകളാണ് മുറിച്ചുമാറ്റിയത്. ആശുപത്രിയില്‍ ചികിത്സ തുടരുന്ന വിജയകാന്ത് സുഖം പ്രാപിക്കുകയാണെന്നും കുറച്ചുദിവസങ്ങള്‍കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡിഎംഡികെ വൃത്തങ്ങള്‍ അറിയിച്ചു.

വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് കഴിഞ്ഞ മേയില്‍ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രമേഹം കൂടിയതും ശരീരത്തിന്‍റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണം.

അമ്മന്‍കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൗണ്ടര്‍, വല്ലരസു, ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്നിവയാണ് വിജയ്കാന്തിന്‍റെ പ്രധാന ചിത്രങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.