വി​ജ​യ്‌യു​ടെ വീ​ടി​ന് ബോം​ബ് ഭീ​ഷ​ണി
Wednesday, October 30, 2019 10:44 AM IST
വി​ജ​യ്‌യു​ടെ വീ​ടി​ന് ബോം​ബ് ഭീ​ഷ​ണി. താ​ര​ത്തി​ന്‍റെ സ​ലി​ഗ്രാ​മ​ത്തി​ലു​ള്ള വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് അ​ഞ്ജാ​ത ഫോ​ണ്‍ കോ​ൾ ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ടി​ന് സു​ര​ക്ഷ വ​ർ​ദ്ധി​പ്പി​ച്ചു. വി​ജ​യ്‌യു​ടെ പ​ന​യ്യൂ​രി​ലു​ള്ള വീ​ടി​നും പോ​ലീ​സ് സു​ര​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ജ​യ്‌യു​ടെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന​ത് സ​ലി​ഗ്രാ​മ​ത്തി​ലു​ള്ള വീ​ട്ടി​ലാ​ണ്. തു​ട​ർ​ന്ന് താ​ര​ത്തി​ന്‍റെ പി​താ​വി​നും പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള യു​വാ​വാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.