ശരീരം തളർന്ന സഹതാരത്തിന് ധനസഹായവുമായി മക്കൾ ശെൽവൻ വിജയ് സേതുപതി. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന നടൻ ലോഗേഷിനെയും കുടുംബത്തെയും സന്ദർശിച്ച് വിജയ് സേതുപതി ധനസഹായം നൽകി.
വിജയ് സേതുപതി നായകനായ 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ലോഗേഷ് അഭിനയിച്ചിരുന്നു. ലോഗേഷിനെ ആശുപത്രിയിൽ എത്തിയാണ് വിജയ് സേതുപതി കണ്ടത്.
മുന്പും നിരവധി പേർക്ക് വിജയ് സേതുപതി ധനസഹായം നൽകിയിട്ടുണ്ട്. മൂന്നു വർഷം മുന്പ് 50 ലക്ഷം രൂപ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനായി നൽകിയിരുന്നു.
ആമിർ ഖാൻ നായകനായ ലാൽ സിംഗ് ചദ്ദയിലൂടെ വിജയ് സേതുപതി ബോളിവുഡിലും എത്തുകയാണ്. ഈ ചിത്രത്തിലെ വേഷത്തിനായി 25 കിലോ കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.