ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുകയാണ്. 800 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയി എത്തുന്നത് വിജയ് സേതുപതിയാണ്. എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം ബിഗ് ബജറ്റ് ചിത്രമായ 800 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.