തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ വിവാഹവാര്‍ത്ത വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസമാ ണ് തൃഷ തന്റെ 38-ാം ജന്മദിനം ആഘോഷിച്ചത്.
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കാറുള്ള നടിയാണ് തൃഷ. അതുകൊണ്ട് തന്നെയാണ് ജന്മദിനത്തിലും തൃഷയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.
തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള പുത്തന്‍ ചര്‍ച്ചകള്‍ക്ക് പിന്നില്‍ നടിയും നിര്‍മാതാവുമായ ചാര്‍മി കൗറിന്റെ ഒരു പോസ്റ്റാണ്. തൃഷയ്ക്ക് ജന്മദിന സന്ദേശം അയച്ച് എത്തിയതായിരുന്നു ചാര്‍മി.
""പിറന്നാള്‍ ആശംസകള്‍ തൃഷ ബേബി. ഒരു ബാച്ചിലര്‍ എന്ന നിലയില്‍ നിങ്ങളുടെ അവസാന ജന്മദിനമായിരിക്കും ഇതെന്ന് ശക്തമായ തോന്നല്‍ എനിക്കുണ്ട്'' എന്നായിരുന്നു ചാര്‍മി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്.
ഈ ട്വീറ്റ് വൈറലായതോടെ തൃഷയുടെ ആരാധകരും രംഗത്തെത്തി. ആരാണ് നടിയുടെ പങ്കാളിയാവാന്‍ ഒരുങ്ങുന്നത്. വിവാഹം എന്നാണ് തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവന്നു. പിന്നാലെ തൃഷയുടെ വരനെ തപ്പിയുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഔദ്യോഗികമായി ഇക്കാര്യം നടിയോ അടുത്ത ബന്ധുക്കളോ സ്ഥിരികരിച്ചില്ലെങ്കിലും വൈകാതെ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
മുമ്പു തൃഷയുടെ വിവാഹനിശ്ചയം വരെ കഴിഞ്ഞെങ്കിലും ആ ബന്ധം പിന്നീടു വേണ്ടെന്ന് വക്കുകയായിരുന്നു. ശേഷം പല പ്രമുഖ നടന്മാരുമായി തൃഷ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തെലുങ്ക് നടന് റാണ ദഗുപതിയുടെ പേരിനൊപ്പമാണ് വാര്‍ത്തകളുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം റാണ വിവാഹിതനായതോടെ അത് അവസാനിച്ചു. ശേഷം നടന് ചിമ്പുവും തൃഷയും ഒന്നിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്തായാലും തൃഷയുടെ ജന്മദിനാഘോഷത്തിന് ചാര്‍മിയുടെ വേറിട്ട ജന്മദിനാശംസ എത്തിയതോടെ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം തൃഷയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.