വിജയ്-ലകേഷ് കനകരാജ്-വിജയ് സേതുപതി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ പൂജ കഴിഞ്ഞു. വിജയ്യും വിജയ് സേതുപതിയും ഒരിമിച്ച് നിൽക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെന്നൈയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.
മലയാളി താരം ആന്റണി വർഗീസ്, മാളവിക മോഹനൻ, ശാന്തനു എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2020 ഏപ്രിലിൽ സിനിമ തീയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ദളപതി 64 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
എക്സ് ബി ഫിലിം ക്രിയറ്റേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ബിഗിൽ ആണ് റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. വനിത ഫുട്ബോൾ പരിശീലകന്റെ കഥാപാത്രത്തെയാണ് സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.