ത​ട്ടു​ക​ട​യി​ൽ സൂ​പ്പ​ർ​സ്റ്റാ​ർ; താ​ര​ത്തോ​ടൊ​പ്പ​മു​ള്ള ക​ട​യു​ട​മ​യു​ടെ ചി​ത്രം വൈ​റ​ൽ
Sunday, January 17, 2021 3:58 PM IST
വാ​ര​ണാസി​യി​ലെ ത​ട്ടു​ക​ട​യി​ലെ​ത്തി​യ ന​ട​ൻ അ​ജി​ത്തി​ന്‍റെ ചി​ത്രം വൈ​റ​ലാ​കു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​ജി​ത് ക​ട​യി​ലെ​ത്തി​യ​ത്. ആ​ദ്യം ക​ട​യി​ലെ​ത്തി​യ അ​ജിത് ട​മാ​റ്റ​ര്‍ ചാ​ട്ടു​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ച്ചു. മാ​സ്‌​കും ജാ​ക്ക​റ്റു​മൊ​ക്കെ ധ​രി​ച്ചി​രു​ന്ന​തു​കൊ​ണ്ട് താ​ര​ത്തെ പെ​ട്ടെ​ന്ന് ആ​രും തി​രി​ച്ച​റി​ഞ്ഞി​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മാ​സ്‌​ക് ഊ​രി​യ​പ്പോ​ഴാ​ണ് ക​ട​യു​ടെ ഉ​ട​മ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത്.

പി​റ്റേ​ദി​വ​സ​വും അ​ജി​ത് ക​ട​യി​ലെ​ത്തി വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തെ​ല്ലാം എ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ച​റി​യു​ക​യും അ​ത് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തെ​ന്ന് ക​ട​യു​ട​മ ശു​ഭം പ​റ​ഞ്ഞു. ശു​ഭ​ത്തി​ന്‍റേ​ത് വാ​ര​ണാ​സി​യി​ലെ പ്ര​ശ​സ്ത​മാ​യ ചാ​ട്ട് ക​ട​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.