ജ​യ്ഭീം; സൂ​ര്യ​ക്കും ജ്യോ​തി​ക​യ്ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്
Friday, May 6, 2022 12:48 PM IST
സൂ​ര്യ നാ​യ​ക​നാ​യ ത​മി​ഴ്ചി​ത്രം ജ​യ്ഭീ​മി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട് ചെ​ന്നൈ മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ര​ട്രേ​റ്റ് കോ​ട​തി. സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ സൂ​ര്യ, ജ്യോ​തി​ക, സം​വി​ധാ​യ​ക​ന്‍ ടി.​ജെ. ജ്ഞാ​ന​വേ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

രു​ദ്ര വ​ണ്ണി​യാ​ര്‍ സേ​ന എ​ന്ന വ​ണ്ണി​യാ​ര്‍ സ​മൂ​ഹ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്, ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തെ സി​നി​മ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു കാ​ണി​ച്ചു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ക്രൂ​ര​നാ​യ പോ​ലീ​സു​കാ​ര​ന്‍ യ​ഥാ​ർ​ഥ​ത്തി​ല്‍ വ​ണ്ണി​യാ​ര്‍ സ​മു​ദാ​യ അം​ഗ​മ​ല്ല. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ല്‍ ചി​ത്രി​ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണം. സി​നി​മ​യി​ല്‍ അ​ഗ്നി​കു​ണ്ഡം പ​ശ്ചാ​ത്ത​ല​മാ​ക്കി​യ ഒ​രു ക​ല​ണ്ട​ര്‍ കാ​ണി​ക്കു​ന്നു​വെ​ന്നും അ​ഗ്നി​കു​ണ്ഡം വ​ണ്ണി​യാ​ര്‍ സ​മു​ദാ​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ജ​യ്ഭീ​മി​ന്‍റെ റി​ലീ​സ് സ​മ​യ​ത്ത് ചി​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്നും വ​ണ്ണി​യാ​ര്‍ സ​മു​ദാ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ക്ഷേ​പ​ക​ര​മാ​യ രം​ഗ​ങ്ങ​ള്‍ നീ​ക്ക​ണം, അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​പ്പ് പ​റ​യ​ണം, അ​ഞ്ച് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. 2021 ന​വം​ബ​റി​ലാ​ണ് ഇ​വ​ര്‍ ചി​ത്ര​ത്തി​നെ​തി​രെ സം​ഘ​ട​ന രം​ഗ​ത്ത് വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.