വിക്രമിൽ കമലിനൊപ്പം സൂര്യയും; സൂചന നല്കി ലോകേഷ് കനകരാജ്
Monday, May 16, 2022 1:26 PM IST
താരസമ്പന്നത കൊണ്ട് നേരത്തേതന്നെ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് കമൽ ഹാസൻ-ലോകേഷ് കനകരാജ് ടീമിന്‍റെ 'വിക്രം'. മറ്റൊരു താരത്തിന്‍റെ സാന്നിധ്യംകൂടി ചിത്രത്തിലുണ്ടാവുമെന്നും അത് സൂര്യ ആണെന്നും സൂചനകളുണ്ടായിരുന്നു.

ഇപ്പോഴിതാ സംവിധായകൻ തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന ട്രെയിലർ ലോഞ്ചിംഗിനിടെയാണ് ലോകേഷ് കനകരാജ് ഇക്കാര്യം സൂചിപ്പിച്ചത്.

കാമിയോ റോളിലായിരിക്കും സൂര്യയെത്തുക. ക്ലൈമാക്സിനോടടുത്തായിരിക്കും താരത്തിന്‍റെ സാന്നിധ്യമുണ്ടാവുകയെന്നും റിപ്പോർട്ടുണ്ട്.

വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് വിക്രമിലെ മറ്റു പ്രധാനവേഷങ്ങളിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.