ആ​ര്യ​യു​ടെ സ​ർ​പ്പാ​ട്ട പ​ര​മ്പ​രൈ; കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ താ​രം
Thursday, December 3, 2020 10:44 AM IST
ആ​ര്യ​യെ നാ​യ​ക​നാ​ക്കി പാ ​ര​ഞ്ജി​ത്ത് ഒ​രു​ക്കു​ന്ന സ​ര്‍​പ്പാ​ട്ട പ​ര​മ്പ​രൈ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ബോ​ക്‌​സ​ര്‍ ആ​യാ​ണ് സി​നി​മ​യി​ല്‍ ആ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​മ്പ​ര​പ്പി​ക്കു​ന്ന മേ​ക്കോ​വ​റി​ലാ​ണ് ചി​ത്ര​ത്തി​ല്‍ ആ​ര്യ എ​ത്തു​ന്ന​ത്.

1970-80 കാ​ല​ഘ​ട്ട​ത്തി​ലെ നോ​ര്‍​ത്ത് മ​ദ്രാ​സി​ലെ സ​ര്‍​പ്പാ​ട്ട പ​ര​മ്പ​രൈ എ​ന്ന ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ളു​ടെ ച​രി​ത്ര​വും ജീ​വി​ത​വും രാ​ഷ്ട്രീ​യ​വു​മാ​ണ് ചി​ത്രം പ​റ​യു​ക. മ​ദ്രാ​സ്, ക​ബാ​ലി, കാ​ലാ എ​ന്നീ സി​നി​മ​ക​ള്‍​ക്ക് ശേ​ഷം പാ ​ര​ഞ്ജി​ത്ത് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ര്യ​യു​ടെ മു​പ്പ​താ​മ​ത് ചി​ത്രം കൂ​ടി​യാ​ണ് സ​ര്‍​പ്പാ​ട്ട.

കാ​ബി​ല എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ആ​ര്യ വേ​ഷ​മി​ടു​ന്ന​ത്. ദു​ഷാ​ര വി​ജ​യ​ന്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ന​ട​ന്‍ സ​ന്തോ​ഷ് പ്ര​താ​പും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

കെ 9 ​സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മു​ര​ളി ജി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.