സായിപല്ലവിയുടെ നിബന്ധനകൾ: പൊല്ലാപ്പ് പിടിച്ച് സംവിധായകർ
Friday, August 30, 2019 9:46 AM IST
സായിപല്ലവിക്ക് അത്ര നല്ലകാലം അല്ലെന്നു തോന്നുന്നു. വിമർശകർ സായിയെ കണക്കിന് വിമർശിക്കുകയാണ്. സം​വി​ധാ​യ​ക​ര്‍​ക്ക് മു​ന്നി​ല്‍ താ​രം വയ്​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ പൊ​തു​വെ വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

‌മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ത​നി​ക്ക് വേ​ണ്ട​തെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​രം മു​ന്നോ​ട്ടു വച്ച പ​ല നി​ര്‍​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നാ​ണ് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഷ്യം. നാ​യ​ക​നെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള സി​നി​മ​ക​ളാ​ണ് ടോ​ളി​വു​ഡി​ല്‍ കൂ​ടു​ത​ലാ​യും ഇ​റ​ങ്ങു​ന്ന​ത്.

സി​നി​മാ​വ്യ​വ​സാ​യ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പ് ത​ന്നെ നാ​യ​ക​ന്‍​മാ​രി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍. എ​ന്നാ​ല്‍ ഫീ​മെ​യി​ല്‍ സെ​ന്‍​ട്രി​ക് സ​ബ​ജ​ക്ടി​നാ​യി കാ​ത്തി​രി​ക്കു​ന്ന താ​ര​ത്തി​ന് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ്യ​മി​ല്ലെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.