തമിഴ് പെണ്ണായി രജിഷ
Monday, March 9, 2020 6:20 PM IST
മ​ല​യാ​ളി താ​രം ര​ജി​ഷ വി​ജ​യ​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ ക​ര്‍​ണ​ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. പ​രി​യേ​റും പെ​രു​മാ​ള്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മാ​രി ശെ​ല്‍​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജ​നു​വ​രി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ലാ​ൽ ആ​ണ് ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്യു​ന്ന മ​റ്റൊ​രു മ​ല​യാ​ളി താ​രം. യോ​ഗി​ബാ​ബു​വും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു. ചി​ത്ര​ത്തി​ലെ ര​ജി​ഷ​യു​ടെ നാ​ട​ൻ ത​മി​ഴ് പെ​ണ്ണി​ന്‍റെ വേ​ഷ​ത്തി​ലു​ള്ള ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ധ​നു​ഷി​ന്‍റെ നാ​ല്‍​പ്പ​ത്തി​യൊ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ ക​ര്‍​ണ​ന്‍ ക​ലൈ​പു​ലി എ​സ്.​താ​ണു​വി​ന്‍റെ വി ​ക്രി​യേ​ഷ​ന്‍​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.