"മാ​ന്‍ Vs വൈ​ല്‍​ഡ്' ചിത്രീകരണത്തിനിടെ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്; ഷൂ​ട്ടിം​ഗ് മു​ട​ങ്ങി
Wednesday, January 29, 2020 10:00 AM IST
ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തി​ൽ ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ മാ​ന്‍ vs വൈ​ല്‍​ഡ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്. ബെ​യ​ര്‍ ഗ്രി​ല്‍​സി​നൊ​പ്പ​മു​ള്ള ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ൻ​ഐ ട്വീ​റ്റ് ചെ​യ്തു. താ​ര​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​നു നേ​രി​യ പ​രി​ക്കും തോ​ളി​നു ച​ത​വും പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ലാ​യി​രു​ന്നു ഷൂ​ട്ട് ആ​രം​ഭി​ച്ച​ത്. താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. 28നും 30​നും പ​ക​ൽ സ​മ​യം ആ​റു മ​ണി​ക്കൂ​ര്‍ സ​മ​യ​മാ​ണ് ഷൂ​ട്ടി​ങ്ങി​ന് ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വ​ന​ത്തി​ലു​ള്ള ചി​ത്രീ​ക​ര​ണ​ത്തി​ന് ഡി​സ്ക​വ​റി ചാ​ന​ൽ ടീ​മി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്. വ​ന​സ്രോ​ത​സ്സു​ക​ളെ​യോ വ​ന്യ​ജീ​വി​ക​ളെ​യോ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളു​ണ്ടാ​ക​രു​ത്. അ​നു​വാ​ദ​മി​ല്ലാ​തെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ര്‍​ണാ​ട​ക വ​നം വ​കു​പ്പ് വി​ല​ക്കി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.