ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന ആ​രാ​ധ​ക​നെ ഉ​പ​ദേ​ശി​ച്ച് ര​ജ​നി​കാ​ന്ത്
Sunday, October 20, 2019 10:44 AM IST
കാ​റി​നെ പി​ന്തു​ട​ർ​ന്ന ആ​രാ​ധ​ക​നെ സ്നേ​ഹ​ത്തോ​ടെ ഉ​പ​ദേ​ശി​ച്ച് ര​ജ​നി​കാ​ന്ത്. ഹി​മാ​ല​യ യാ​ത്ര ക​ഴി​ഞ്ഞ് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ താ​രം തി​രി​ച്ച് എ​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​ള്ള യാ​ത്ര​യി​ലാ​ണ് ര​ജ​നി​യെ ആ​രാ​ധ​ക​ൻ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​തും ആ​രാ​ധ​ക​ൻ തി​രി​കെ പോ​കു​വാ​നൊ​രു​ങ്ങി. എ​ന്നാ​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് പ​റ​ഞ്ഞ് താ​രം ആ​രാ​ധ​ക​നെ വീ​ടി​നു​ള്ളി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ഇ​ങ്ങ​നെ പി​ന്തു​ട​രു​തെ​ന്നും അ​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും താ​രം ഉ​പേ​ശി​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല ത​നി​ക്കൊ​പ്പം നി​ന്ന് ചി​ത്ര​മെ​ടു​ക്കു​വാ​നും താ​രം ആ​രാ​ധ​ക​നെ അ​നു​വ​ദി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.