നി​ഖി​ല വി​മ​ൽ വീണ്ടും തമിഴിലേക്ക്
Saturday, August 22, 2020 4:26 PM IST
അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ, ഞാ​ൻ പ്ര​കാ​ശ​ൻ, മേരാനാം ഷാജി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ യു​വ​താ​ര​മാ​യി മാ​റി​യ നി​ഖി​ല വി​മ​ൽ അ​ഭി​ന​യി​ക്കു​ന്ന തമിഴ് സിനി​മ​യാ​ണ് ഒ​ന്പ​തു കു​ഴി സ​ന്പ​ത്ത്. ഗ്രാമീണപശ്ചാത്തലത്തിലെത്തുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്യുന്നത് ജാ. പശുപതിയാണ്.

​ചി​ത്ര​ത്തി​ൽ പു​തു​മു​ഖം ബാ​ലാ​ജി നാ​യ​ക​നാ​വു​ന്നു.​ അ​പ്പു​കു​ട്ടി, വി​ശാ​ലാ​ക്ഷി, സാ​മി, വാ​സ​ന്തി എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.​ ഏ​യ്റ്റി ട്വ​ന്‍റി പി​ക്ചേഴ്സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്ത് കു​മാ​ർ ബാ​ലു, ജി.​കെ. തി​രു​ന​വു​ക്ക​ര​ശ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം കൊ​ല​ഞ്ചി കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.